ചെങ്ങന്നൂർ: ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ പ്രവർത്തകർ തമ്മിലടിച്ചു. കൊല്ലകടവ് ചെറുവല്ലൂരിൽ മാവേലിക്കര എം.എൽ.എയുടെ വീടിനുമുന്നിലായിരുന്നു ഗ്രാമോത്സവം. ഡി.വൈ.എഫ്.ഐ ചെറുവല്ലൂർ യൂണിറ്റും ആഞ്ഞിലിച്ചുവട് യൂണിറ്റും തമ്മിലായിരുന്നു സംഘർഷം. തുടർന്ന് നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് വെണ്മണി പൊലീസ് പറഞ്ഞു.