മല്ലപ്പള്ളി : രണ്ടുപേർക്ക് വളർത്തുനായയുടെ കടിയേറ്റു. വഴിയാത്രക്കാരി പെരുമ്പെട്ടി കൃഷ്ണ കൃപയിൽ പുഷ്പകുമാരി(52), വാടകവീട്ടിൽ താമസിക്കുന്ന മഴവഞ്ചേരിൽ രേഷ്മ (22) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും ആശുപത്രികളിലെത്തി വാക്സിനെടുത്തു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ രേഷ്മയുടെ വീടിന് സമീപമാണ് സംഭവം. പാൽകൊടുത്തു മടങ്ങുകയായിരുന്ന പുഷ്പകുമാരിക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് നായയെ പിടിക്കാൻശ്രമിച്ച രേഷ്മയെയും കടിച്ചു. കോന്നിയിൽ നിന്നെത്തിയ മൃഗസ്‌നേഹികൾ നായയെ പിടികൂടി .