school

കലഞ്ഞൂർ : ലഹരി വിരുദ്ധ ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി കലഞ്ഞൂർ ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ ആൻഡി​നാർക്കോട്ടിക് ക്ലബ്ബ്, എൻ.എസ്.എസ്, ഹിന്ദി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ കവാടത്തിന് മുൻപിൽ ലഹരി വിരുദ്ധ സ്നേഹ മതിൽ തീർത്തു. ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ, എസ്.എച്ച്.ഒ പുഷ്പകുമാർ, ഗാന്ധിഭവൻ ലഹരിവിമുക്തി കേന്ദ്രം കോ ഡിനേറ്റർ അനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ്, പ്രധാന അദ്ധ്യാപകരായ എം.സക്കിന, ലക്ഷ്മി നായർ, എസ്.ലാലി, സ്റ്റാഫ് സെക്രട്ടറി സജയൻ ഓമല്ലൂർ, ആന്റി​നാർക്കോട്ടിക് ക്ലബ്ബ് കോഡിനേറ്റർ പ്രദീപ് കുമാർ ചരുവിള, ഡോ.വിജേഷ് വി.നായർ, സാനിമോൾ, സജീവ് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി അലൻ സണ്ണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.