 
പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് മോഡി @20 പുസ്തകം പി.ആർ.ഡി.എസ് ആസ്ഥാനത്ത് സംസ്ഥാന അദ്ധ്യക്ഷൻ വൈ.സദാശിവന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കൈമാറി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, തിരുവല്ല മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി, മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.