20-trade-certificate
മൈക്രോ ഐ ടി ഐ ആഡിറ്റോറിയത്തിൽ നടന്ന കോൺവൊക്കേഷൻ സമ്മേളനം പന്തളം നഗരസഭ വൈസ് ചെയർപേഴ്‌സൺ രമ്യ യു ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പന്തളം: മൈക്രോ ഐ.ടി.ഐ ഒാഡിറ്റോറിയത്തിൽ നടന്ന കോൺവൊക്കേഷൻ സമ്മേളനം പന്തളം നഗരസഭ വൈസ് ചെയർപേഴ്‌സൺ രമ്യ.യു ഉദ്ഘാടനം ചെയ്തു..മൈക്രോ ഗ്രൂപ്പ്​ ലീഗൽ അഡ്വൈസർ അഡ്വ.കെ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞുജോൺ, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാ വിജയകുമാർ എന്നിവർ പങ്കെടുത്തു.ബെസ്റ്റ് ട്രെയിനി പ്രണവ് പി,പൂർവ വിദ്യാർത്ഥികളായ ഷാബു എൻ, രാഗേഷ്‌കുമാർ പി. എം എന്നിവരെ ആദരിച്ചു. ജോയ്‌​സ് ജോയ്, പ്രണവ്.പി, രാഗേഷ്‌കുമാർ.പി. എം, ഷാബു.എൻ, എന്നിവർ പ്രസംഗിച്ചു. മൈക്രോ ഗ്രൂപ്പ് ചെയർമാൻ ടി.ഡി.വിജയകുമാർ സ്വാഗതവും,. ആകർഷ് രാജ് നന്ദിയും പറഞ്ഞു.