നാരങ്ങാനം: ​ എസ്.എൻ.ഡി.പി യോഗം 91​ാം നമ്പർ ശാഖ വിഭജിച്ച് പുതിയ ശാഖ നിലവിൽവന്നു. നാരങ്ങാനം സൗത്ത് കുരീക്കാട്ടിൽ ഗുരുമന്ദിരം കേന്ദ്രമായി 92 വീടുകൾ ചേർന്നാണ് പുതിയ ശാഖ രൂപീകരിച്ചിരിക്കുന്നത്. 25 ന് നടക്കുന്ന യോഗത്തിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവിൽ വരും. യോഗത്തിൽ യൂണിയൻ, 91​ാം നമ്പർ ശാഖാ ഭാരവാഹികൾ, വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.