റാന്നി: ടൗൺ 78ാം നമ്പർ ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഗുരുദേവ സമാധിദിനാചരണം നാളെ നടക്കും. രാവിലെ ആറ് മുതൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുദേവ കീർത്തനാലാപനം. സ്കോളർഷിപ്പ് വിതരണം ശാഖായോഗം പ്രസിഡന്റ് എം.കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം ഗുരുപുഷ്പാഞ്ജലി, കഞ്ഞിവീഴ്ത്തൽ തുടങ്ങിയവ നടക്കും.