
കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെൻസറിയുടെയും നേതൃത്വത്തിൽ വളർത്തുനായകൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ആരംഭിച്ചു. 30 വരെ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ 60 സ്ഥലങ്ങളിലാണ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നത്.വട്ടമൺ ജംഗ്ഷനിൽ പ്രസിഡന്റ് രേഷ്മ മറിയം റോയി വാക്സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജോജു വർഗീസ്, മിനി ഇടിക്കുള, സ്മിത സന്തോഷ്, ശ്രീകുമാർ വി. എന്നിവർ പ്രസംഗിച്ചു. ജില്ലാകളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ക്യാമ്പ് സന്ദർശിച്ചു.