ngo

പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയയുടെ 31-ാമത് വാർഷിക സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ്.നായർ ഉദ്ഘാടനം നിർവഹിച്ചു. റെജി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സാനു എസ്.കുമാർ ( പ്രസിഡന്റ്), റെജി സാമുവൽ, ജെ.സുജ (വൈസ് പ്രസിഡന്റുമാർ), ടി.ആർ. ബിജു രാജ് (സെക്രട്ടറി), പി.കെ പ്രദീപ്, ആർ. വിനയ രാജ് (ജോ. സെക്രട്ടറിമാർ), ഷെറീന ബീഗം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.