 
പത്തനംതിട്ട: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ ജില്ലാതല ബാലോത്സവവും പ്രവർത്തക പരിശീലനവും നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം ജി.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ.അനിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ പ്രസന്നൻ, ജില്ലാ സെക്രട്ടറി സി.സത്യദാസ് തുടങ്ങിയവർ സംസാരിച്ചു. പി. എസ് ജയചന്ദ്രൻ, ജി.സ്റ്റാലിൻ, എം.ജി ഗോപിനാഥ് ,എൻ.എസ് രാജേന്ദ്രകുമാർ ,മോഹൻ ദാസ് എന്നിവർ നേതൃത്വം നൽകി.