saramma
സാറാമ്മ തോമസ്

പത്തനംതിട്ട: മൈലപ്ര സേക്രഡ് ഹാർട്ട് നഴ്സറി സ്കൂളിൽ കുഴഞ്ഞു വീണ അദ്ധ്യാപിക ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. അരീക്കക്കാവ് കരിപ്പോൺ പുത്തൻവീട്ടിൽ തോമസിന്റെ ഭാര്യ സാറാമ്മയാണ് (മിനി 47) മരിച്ചത്. ഇന്നലെ രാവിലെ 10.10ന് സ്കൂളിലെ പ്രാർത്ഥന കഴിഞ്ഞ് കുട്ടികളുടെ ഹാജർ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടനെ സഹപ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ ഐ.സി.യുവിൽ കിടക്ക ഒഴിവില്ലാതിരുന്നതിനാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ പ്രമേഹം മൂർച്ഛിച്ച നിലയിലായിരുന്നു. മൃതദേഹം മോർച്ചറിയിൽ. നാളെ സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്കരിക്കും. മണിയാർ പോസ്റ്റ് ഒാഫീസിലെ പോസ്റ്റുമാനാണ് തോമസ്. മക്കൾ: മാത്യു കെ. ടോം, ഇവാനിയോസ് തോമസ് .