അടൂർ: മദ്രാസ് റെജിമെന്റ് മൂന്നാം ബറ്റാലിയൻ തഗഡാസ് വിമുക്തഭടന്മാരുടെ കുടുംബസംഗമം 21 ന് രാവിലെ 9ന് ഡയാനാ ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും. ഇന്ത്യാ - ചൈന, ഇന്ത്യാ - പാകിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്ത ഭടന്മാരെയും യുദ്ധത്തിൽ വീരചരമം പ്രാപിച്ച ഭടന്മാരുടെ ഭാര്യമാരെയും ആദരിക്കുമെന്ന് റിട്ട. ക്യാപ്റ്റൻ പി.ജി ശശികുമാർ,സുബേദാർ മേജർ ബെന്നി ഫിലിപ്പ്, നായിക് സുബേദാർ തുളസീധരൻ പിള്ള എന്നിവർ അറിയിച്ചു.