പന്തളം : എം.സി.റോഡിൽ പറന്തൽ മൗണ്ട് സിനായി ഹോസ്പിറ്റലിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേർക്ക്പരിക്കേറ്റു. . അടൂർ ഐ.എച്ച് ആർ ഡി കോളേജ് വിദ്യാർത്ഥി പന്തളം കുടശനാട് തോമസ് വില്ലയിൽ ആൽവിൻ തോമസിന്റെ സ്‌കൂട്ടറും ആയൂർ വയ്ക്കൽ സനോഫർ മൻസിലിൽ സനോഫറും കുടുംബവും യാത്ര ചെയ്ത കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 9 നാണ് അപകടം . മുൻപിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ സ്‌കൂട്ടർ യാത്രക്കാരൻ ശ്രമിക്കുമ്പോഴാണ് എതിരേ വന്ന കാറിൻ ഇടിച്ചത് പരിക്കേറ്റ ആൽവിൻ (19) നെ പറന്തലിലെ സ്വകാര്യ ആശുപത്രിയിലും കാറിലുണ്ടായിരുന്ന ആയൂർ വയ്ക്കൽ സനോഫർമൻസിലിൽ നജീമ ബീവി (59) നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും അടൂർ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ രാമചന്ദ്രൻ , നിയാസുദീൻ , ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീജിത്ത് , സന്തോഷ് , സന്തോഷ് ജോർജ് , സജാദ് , ഹോം ഗാർഡുമാരായ ഭാർഗവൻ, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.