 
തിരുവല്ല : ജീവിതത്തിന്റെ നിറക്കാഴ്ച്ചകൾ കാണാൻ പ്രിയപ്പെട്ടവരുടെ സഹായം വേണ്ട കുരുന്നുകളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സ്‌നേഹാർദ്രം എന്ന സംഗീതരാവ്. കുട്ടികൾക്ക് ഇലക്ട്രിക്ക് വീൽച്ചെയറുകൾ നൽകാനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗായിക ശ്രേയാ ഘോഷാൽ. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, ചലച്ചിത്രതാരം രമേശ് പിഷാരടി എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ , ചലച്ചിത്ര സംവിധായകൻ ബ്ലസി, ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ കേരളാ ഭദ്രാസനാധിപൻ മാത്യുസ് മോർ സിൽവാനിയോസ് മെത്രാപ്പോലീത്ത, ആശുപത്രി മാനേജരും കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ, ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയും മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ റവ.ഫാ.ഡോ.ഡാനിയൽ ജോൺസൺ, ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര എന്നിവർ പ്രസംഗിച്ചു.
മസ്‌കുലർ ഡിസ്‌ട്രോഫി ചികിത്സയ്ക്കായി ബിലീവേഴ്‌സ് ആശുപത്രിയിൽ എത്തിയ അൻസമോളുടെ ഒരു ചോദ്യത്തിൽ നിന്നാണ് ശാരീരികപരിമിതികളുള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് ഇലക്ട്രിക്ക് വീൽച്ചെയറുകൾ നൽകുന്ന പദ്ധതി തുടങ്ങിയതെന്ന് മാനേജർ റവ. ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു.