 
കോന്നി:ഗവ. മെഡിക്കൽ കോളേജിൽ ഈ അദ്ധ്യയന വർഷത്തിൽ തന്നെ എം.ബി.ബി.എസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ പ്രവർത്തന പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യമന്ത്രിയുടെ നിർദേശങ്ങളിലെ തുടർ നടപടികൾ വിലയിരുത്തുന്നതിനും വേണ്ടി കോന്നി മെഡിക്കൽ കോളേജിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രൻ, ഹൈറ്റ്സ് ചീഫ് പ്രോജക്ട് മാനേജർ ആർ.രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.