
പത്തനംതിട്ട : കേന്ദ്ര സർക്കാരിനെതിരെ സി.പി.എം തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 24ന് വൈകിട്ട് പത്തനംതിട്ടയിൽ ബഹുജന റാലിയും പൊതുയോഗവും നടത്തും. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എം.പി പൊതുയോഗം ഉദ്ഘാടനം ചെയ്യും.
14 മുതൽ 24 വരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണിത്.
വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, സ്വകാര്യവൽക്കരണ നീക്കങ്ങളെ പ്രതിരോധിക്കുക, സ്വാമിനാഥൻ കമ്മിഷൻ പ്രകാരമുള്ള താങ്ങുവില കാർഷിക വിളകൾക്ക് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി.