ചിറ്റാർ : പടയണിപ്പാറയിലും കൊടുമുടിയിലും പന്നിശല്യം രൂക്ഷമാകുന്നു
ആന,കാട്ടുപന്നി,കുരങ്ങ്,മലയണ്ണാൻ, കേഴ എന്നീ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ വ്യാപകമായ രീതിയിൽ നാശനഷ്ടം വരുത്തുകയാണ്. തേങ്ങ കരിക്ക് പരുവത്തിൽ തന്നെ കുരങ്ങും, മലയണ്ണാനും തുരന്നുകുടിച്ച് നശിപ്പിക്കുന്നു. റബർ തോട്ടത്തിൽ കാട്ടാന എത്തി മരങ്ങൾ തള്ളിമറിച്ച് നാശങ്ങൾ വരുത്തുന്നു.പന്നികൾ കൂട്ടമായെത്തി വാഴ,ചേമ്പ്,ചേന എന്നിവകുത്തി നശിപ്പിക്കുന്നുണ്ട്. കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് കൃത്യമായി നാഷനഷ്ടം ലഭിക്കാറില്ല. പൊറുതി മുട്ടിയ ജനങ്ങൾ പ്രത്യക്ഷ സമരപരിപാടികൾക്ക് തയ്യാറാവുകയാണ്.