അടൂർ : ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനാചരണം എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ വിവിധ ശാഖകളിൽ സമുചിതമായി ആചരിക്കും. യൂണിയൻ ആസ്ഥാനത്തെ സർവമത സ്തൂപത്തിന് മുന്നിൽ സമൂഹപ്രാർത്ഥന, പ്രത്യേകപൂജ, പായസവിതരണം എന്നീ ചടങ്ങുകൾ നടക്കും.
303 -ാം നമ്പർ പന്നിവിഴ എസ്. എൻ. ഡി. പി ശാഖാ ആസ്ഥാനത്ത് ഗുരുദേവഭാഗവതപാരായണം, പ്രത്യേകപൂജ, പായസസദ്യ, സമൂഹപ്രാർത്ഥന, സമാധിപ്രാർത്ഥന എന്നിവ നടക്കും.
2833-ാം നമ്പർ ആർ. രാഘവൻ മെമ്മോറിയൽ എസ്. എൻ. ഡി. പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ രാവിലെ 6 ന് വിശേഷാൽപൂജ, 8 മുതൽ ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് 1 മണിമുതൽ കഞ്ഞിസദ്യ, 2.30 മുതൽ സമൂഹപ്രാർത്ഥന, തുടർന്ന് വിശേഷാൽ ദീപാരാധന, വസ്ത്രദാനം, പായസവിതരണം .
മിത്രപുരം 379-ാം നമ്പർ ടി.കെ മാധവവിലാസം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ, ഗുരുഭാഗവത പാരായണം,അന്നദാനം, സമൂഹ പ്രാർത്ഥന,3.30 ന് മഹാസമാധി പ്രാർത്ഥന, പായസ വിതരണം എന്നീ ചടങ്ങുകൾ നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ പ്രസന്നൻ അറിയിച്ചു.
മണ്ണടി 169-ാം നമ്പർ ശാഖാഗുരുമന്ദിരത്തിൽ പ്രത്യേക പൂജ, ഗുരുഭാഗവതപാരായണം, സമൂഹപ്രാർത്ഥന, സമാധി പ്രാർത്ഥന, പായസവിതരണം എന്നിവ നടക്കും.
3167-ാം നമ്പർ അടൂർ ടൗൺ ഗുരുക്ഷേത്രത്തിൽ രാവിലെ 6 മുതൽ പ്രത്യേകപൂജ, 8 മുതൽ ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് 2 മുതൽ സമൂഹപ്രാർത്ഥന, 3.30 മുതൽ പായസവിതരണം, 6.30 ന് ദീപാരാധന, ദീപക്കാഴ്ച.
4838 -ാം നമ്പർ മേലൂട് ആശാൻനഗർ ശാഖാ ഗുരുക്ഷേത്രത്തിൽ പ്രത്യേകപൂജ, ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് 1 മണിമുതൽ കഞ്ഞിസദ്യ, 2.30 മുതൽ സമൂഹപ്രാർത്ഥന, 3.30 പായസവിതരണം.
225-ാം നമ്പർ മേലൂട് ശാഖാ ഗുരുക്ഷേത്രത്തിൽ പ്രത്യേകപൂജ, ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് 1 മണിമുതൽ കഞ്ഞിസദ്യ, 2.30 മുതൽ സമൂഹപ്രാർത്ഥന, 3.30 ന് പായസവിതരണം.
3564-ാം നമ്പർ ഐക്കാട് കിഴക്ക് ശാഖാ ഗുരുമന്ദിരത്തിൽ രാവിലെ 6 മുതൽ പ്രത്യേകപൂജ, ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് 2.30 മുതൽ സമൂഹപ്രാർത്ഥന, മഹാസമാധിപൂജ, 4 മുതൽ പായസവിതരണം.