തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 95 -ാമത് മഹാസമാധി ഇന്ന് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ എല്ലാ ശാഖകളിലും മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. കുന്നന്താനം 50-ാം ശാഖയിൽ രാവിലെ 6.30ന് ഗണപതിഹോമം, എട്ടിന് ഗുരുദേവകൃതികളുടെ പാരായണം, 9ന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ശാന്തിയാത്ര. 10ന് സ്വാമി ശിവബോധാനന്ദയുടെ കാർമ്മികത്വത്തിൽ ദിവ്യപ്രബോധനവും ധ്യാനവും. 12.30ന് യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു ഗുരുപ്രഭാഷണം നടത്തും. 3ന് സമാധിപൂജ, 3.30ന് കഞ്ഞിവീഴ്ത്തൽ.

കുന്നന്താനം പൊയ്ക 4538 ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ രാവിലെ മുതൽ വിശേഷാൽപൂജകൾ, 7ന് സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, 10 മുതൽ ടി.പി.രവീന്ദ്രൻ ഗുരുപ്രഭാഷണം നടത്തും. 2 മുതൽ പൂചൂടൽ, 3.15ന് ദൈവദശകം, സമർപ്പണം,3.30ന് അന്നദാനം.നെടുമ്പ്രം 1153 ശാഖയിൽ രാവിലെ ഇളനീർ അഭിഷേകം,7ന് പുടവചാർത്തി പുഷ്‌പാഭിഷേകം, ഗുരുപൂജ, പുഷ്‌പാർച്ചന, ഭാഗവതപാരായണം, ഉപവാസ പ്രാർത്ഥന 11.30ന് പ്രഭാഷണം 2.30ന് എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി എന്നിവർ പ്രസംഗിക്കും.കുഴിവേലിപ്പുറം തെക്ക് 1299 ശാഖയിൽ രാവിലെ മുതൽ സമൂഹപ്രാർത്ഥന, 11.30ന് മഹാസമാധിയും ഈശ്വരീയതയും എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചാരക ഷൈമോൾ കെ.സോമൻ പ്രഭാഷണം നടത്തും. 3ന് കഞ്ഞിവീഴ്ത്തൽ.മുത്തൂർ 100 ശാഖയിൽ രാവിലെ വിശേഷാൽ പൂജകൾ, 9ന് ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം 2ന് മുത്തൂർ ജംഗ്ഷനിലേക്ക് ശാന്തിയാത്ര 3ന് കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടാകും.പെരിങ്ങര 594 ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിൽ രാവിലെ ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് 9മുതൽ ഗുരുദേവ കൃതികളുടെ ആലാപനം, സമൂഹപ്രാർത്ഥന 3ന് മഹാസമാധിപൂജ, പൂമൂടൽ, 3.30ന് കഞ്ഞിവീഴ്ത്തൽ.
ചാത്തങ്കരി 102 ശാഖയിൽ രാവിലെ വിശേഷാൽ പൂജകൾ 7ന് ഗുരുദേവകൃതികളുടെ ആലാപനം. 9ന് സമൂഹപ്രാർത്ഥന. 10.30ന് തന്ത്രി ജിനിൽകുമാർ ഗുരുപ്രഭാഷണം നടത്തും. 2ന് ഗുരുപൂജ, 3ന് കഞ്ഞിവീഴ്ത്തൽ.