പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണംഇന്ന് പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളോടെ ആചരിക്കും. രാവിലെ 7.30ന് ഭാഗവതപാരായണം, 9 മുതൽ ഉപവാസം, ഉച്ചയ്ക്ക് 2.30ന് സമൂഹപ്രാർത്ഥന, മൂന്നിന് പ്രസാദവിതരണം, 3.30ന് പായസസദ്യ, വൈകിട്ട് ആറിന് ഗുരുപൂജ, വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരിക്കും.