pond
പാർത്ഥസാരഥി ക്ഷേത്രത്തിനു മുൻപിലെ കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു

അടൂർ: നഗരഹൃദയത്തിലെ പാർത്ഥസാരഥി ക്ഷേത്രത്തിനു മുൻപിലെ കുളം നവീകരിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് ആറാട്ടിനായി ഉപയോഗിക്കുന്ന കുളം കൂടിയാണിത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം. കുളം വൃത്തിയാക്കി ചുറ്റുമതിൽ ഉയരുന്നതോടെ വെളിയിൽനിന്നുള്ള മലിനജലം കുളത്തിൽ എത്തുന്നതിനുള്ള സാദ്ധ്യത ഇല്ലാതാകും. ഇന്റർലോക്ക് കട്ടകൾ നിരത്തുക, ചാരു ബഞ്ചുകളും വൈദ്യുതി വിളക്കുകളും സ്ഥാപിക്കുക തുടങ്ങിയവയാണ് നവീകരണത്തിൽ വരുന്നത്. ഇതോടെ വൈകുന്നേരങ്ങളിൽ വിശ്രമിക്കുന്നതിനുള്ള ഇടംകൂടിയായി ഇവിടംമാറും. നിർമ്മാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായി. വൈസ് ചെയർ പേഴ്സൺ ദിവ്യാ റെജി മുഹമ്മദ്,ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സി.ടി അജിത് കുമാർ,വൈസ് പ്രസിഡന്റ് എൽ.സിന്ധു,അഡ്വ.സന്ദീപ് രാജ്, വി. പ്രേംചന്ദ്, അജി പാണ്ടിക്കുടി, അപ്സര സനൽ, രമേശ് കുമാർ വരിക്കോലിൽ, ബീനാബാബു, പി. രവീന്ദ്രൻ, കെ. ജി. വാസുദേവൻ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അനിതാകുമാരി, മുനിസിപ്പൽ സെക്രട്ടറി ഷാജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു