അടൂർ : കരുവാറ്റ ശ്രീഇണ്ടിളൻകാവ് മഹാദേവർ ക്ഷേത്രത്തിലെ കന്നിമാസത്തിലെ ആയില്യംപൂജ വ്യാഴാഴ്ച രാവിലെ 7 മുതൽ നാഗസന്നിധിയിൽ നടക്കും. നൂറുംപാലും, നാഗരാജപൂജ എന്നീ ചടങ്ങുകൾ നടക്കും.

ഇടത്തിട്ട: കാവുപാട്ട് ഭഗവതി ക്ഷേത്രത്തിലെ ആയില്യംപൂജ വ്യാഴാഴ്ച തന്ത്രി ഉദയകുമാർ വർക്കലയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 10 മുതൽ ആയില്യംപൂജ, നൂറുംപാലും, നാഗപൂജ, അഭിഷേകം, പുള്ളുവൻപാട്ട് എന്നീ ചടങ്ങുകൾ നടക്കും.