ചെങ്ങന്നൂർ: കൊല്ലം ബാർ അസോസിയേഷൻ അംഗമായ ജയകുമാറിനെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകർ കോടതികൾ ബഹിഷ്‌കരിക്കുകയും ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ.രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി ജോസഫ് ജോർജ്, അശോക് എസ്.പിള്ള, ഡി.വിജയകുമാർ,സി.എൻ. അമ്മാഞ്ചി,കെ.എസ്. വിജയൻ,സുരേഷ് മത്തായി എന്നിവർ നേതൃത്വം നൽകി.