cheriyanadu
ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജെൻഡർ ക്ലബ് രൂപീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജെൻഡർ ക്ലബ് രൂപവത്കരിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളും തുല്യരായി വളരുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷനുമായി ചേർന്നാണ് സർക്കാർ ജെൻഡർ ക്ലബുകൾ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും നടപ്പിലാക്കുന്നത്. പി.ടി.എ. വൈസ് പ്രസിഡന്റ് ജിഷ്ണ പുരുഷോത്തമൻ അദ്ധ്യക്ഷയായി. എം.രജനീഷ്, പി.കെ.പ്രസന്നകുമാരി, മഞ്ജു പ്രസന്നൻ, ഗീതു ലക്ഷ്മി, ടി.സി.സുനിൽകുമാർ, യു.പ്രഭ, ജി.രാധാകൃഷ്ണൻ, ആർ.വിത എന്നിവർ സംസാരിച്ചു. ജെൻഡർ ഹെൽപ്പ് ഡെസ്‌ക് സർവീസ് പ്രൊവൈഡർ സജിത കുട്ടികൾക്ക് ക്ലാസെടുത്തു.