അടൂർ : എൻ. എച്ച് 180 എ ഭരണിക്കാവ് - അടൂർ റോഡിൽ താഴത്തുമൺഭാഗത്ത് കലുങ്ക് നിർമ്മാണം ആരംഭിക്കുന്നതിനാൽ ഇന്നലെമുതൽ ഗതാഗതം പൂർണമായും നിരോധിച്ചു. കടമ്പനാട് ഭാഗത്തുനിന്ന് അടൂരിലേക്ക് പോകേണ്ട വാഹനങ്ങൾ നെല്ലിമുകൾ - പെരിങ്ങനാട് ചേന്ദംപള്ളിവഴിയും അടൂരിൽനിന്ന് കടമ്പനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണക്കാല - അന്തിച്ചിറ - മാഞ്ഞാലി - തുവയൂർ ജംഗ്ഷൻവഴിയും പോകണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.