 
പത്തനംതിട്ട : വടിവാൾ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ റാന്നി പൊലീസ് പിടികൂടി. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ പ്രിൻസിനെയാണ് (33) ഇന്നലെ വൈകിട്ട് വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ചേത്തക്കൽ നടമംഗലത്ത് വേണുഗോപാലൻ നായരുടെ മകൻ അരവിന്ദ് വി നായർ (28) ആണ് വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലുള്ളത്. പ്രതി റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.