തിരുവല്ല : കവിയൂർ കണിയാംപറ റോഡിൽ ഇലവിനാൽ ജംഗ്ഷന് സമീപം വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ ഡിസംബർ 18ന് കാറിൽ നിന്ന് 2 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. രണ്ടാം പ്രതി ചങ്ങനാശേരി നാലുകോടി സ്വദേശി സിജോ മോൻ (38) ആണ് പിടിയിലായത് ആലുംതുരുത്തി കഴുപ്പിൽ കോളനിയിൽ നിന്ന് ഇന്നലെ ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്നാണ് പിടികൂടിയത്.