ചെങ്ങന്നൂർ : ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിക്കൽ, കർഷക രജിസ്‌ട്രേഷൻ എന്നിവയ്ക്കായുളള ക്യാമ്പ് നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ നഗരസഭ 23-ാം വാർഡിലെ വൈസ്‌മെൻസ് ക്ലബ്ഹാളിൽ നടക്കുമെന്ന് കൗൺസിലർ കെ.ഷിബുരാജൻ അറിയിച്ചു. ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, മൊബൈൽ ഫോൺ എന്നിവ ഹാജരാക്കണം. കർഷക രജിസ്‌ട്രേഷനായി ആധാർ കാർഡ്, റേഷൻ കാർഡ്, വസ്തുവിന്റെ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവ ഹാജരാക്കണം. കർഷക രജിസ്‌ട്രേഷന് 50 രൂപയാണ് ഫീസ്. കർഷക രജിസ്‌ട്രേഷൻ നടത്താത്തവർക്ക് സർക്കാരിന്റെ കാർഷിക മേഖലയിലെ ആനുകൂല്യങ്ങൾ ഭാവിയിൽ ലഭിക്കില്ല.