ചെങ്ങന്നൂർ: നെടുവരംകോട് ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും നവാഹയജ്ഞവും 26ന് ആരംഭിക്കും. ഒക്ടോബർ 4ന് സമാപിക്കും. അജിത് കൊട്ടാരം, പെരുമ്പളം സുരേന്ദ്രൻ, പറവൂർ രാമചന്ദ്രൻ എന്നിവരാണ് യജ്ഞാചാര്യന്മാർ. നവാഹയജ്ഞ വിധിയനുസരിച്ചുളള എല്ലാ പൂജകളും ക്ഷേത്രത്തിലും യജ്ഞപന്തലിലും നടത്തും. ക്ഷേത്രത്തിൽ 9 ദിവസവും അഷ്ടാഭിഷേകവും നടക്കും. പൂജകൾ മുൻകൂട്ടി ബുക്കുചെയ്യാമെന്ന് നവരാത്രി യജ്ഞകമ്മിറ്റി കൺവീനർ അറിയിച്ചു.