റാന്നി: അടയ്ക്ക പറിക്കാൻ കയറുന്നതിനിടെ മരം ഒടിഞ്ഞ് പുഴയിലേക്ക് വീണ് തൊഴിലാളി മരിച്ചു. അടിച്ചിപ്പുഴ വടക്കേതിൽ സുനിൽ(45 ) ആണ് മരിച്ചത്. പെരുനാട് മടത്തുംമൂഴി വലിയ പാലത്തിനോട് ചേർന്ന് ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.. വീണത് നദിയുടെ ആഴമേറിയ ഭാഗത്തായതിനാൽ നാട്ടുകാർക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പെരുനാട് പൊലീസും ,റാന്നി ഫയർആൻഡ് റെസ്‌ക്യു ടീമും പത്തനംതിട്ട സ്കൂബ ടീമും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ .