ചെങ്ങന്നൂർ: സി.ഐ.ടി.യു പതിനാറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള സമ്മേളനങ്ങളുടെ ഭാഗമായി തിരുവൻവണ്ടൂർ പഞ്ചായത്ത് മേഖലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.കെ മനോജ്, ഡോ.ദീപു, ഷാജിമോൻ മാത്യു, പ്രസന്ന സജി, രാജ് കുമാർ നന്നാട്, സതീഷ് ജോർജ് എന്നിവർ സംസാരിച്ചു. ഡോ. ദീപു ദിവാകരൻ കൺവീനറായി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.