കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിൽപെട്ട 28 ശാഖകളും ശ്രീനാരായണ ഗുരുദേവന്റെ 95 ാംമത് സമാധി ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ ശാഖാ ഭരണ സമിതികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.യൂണിയനിലെ 69 ഇടയാറൻമുള , 76 ഇലവുംതിട്ട, 91 നാരങ്ങാനം, 94 കടപ്ര , 95 വെള്ളിയറ, 96 കൈതക്കോടി. 99 തെള്ളിയൂർ, 152 കാരംവേലി, 250 അയിരൂർ, 268 പരിയാരം, 339 ഇലന്തൂർ. 403 നാരങ്ങാനം, 558 ഇലവുംതിട്ട, 647 കോഴഞ്ചേരി 783 കുറിയന്നൂർ, 1227 കാട്ടൂർ. 1357തെള്ളിയൂർ, 1499 അയിരൂർ ഈസ്റ്റ്, 2322 കുഴിക്കാല, 2722 പുല്ലാട്, ഈസ്റ്റ്, 3190 പൂവത്തൂർ, 3654 പുല്ലാട്, 3704കാഞ്ഞിറ്റുകര, 4294 പുല്ലാട്, 5070 ചിറപ്പുറം, 5926 ചെറുകോൽ, 1931കുറിച്ചി മുട്ടം, 6247 വരട്ടു ചിറ എന്നി ശാഖകളിൽ എല്ലാം ശാഖാ ഭരണ സമതികളുടെ നേതൃത്വത്തിൽ രാവിലെ മുതൽ തന്നെ ഗണപതി ഹോമം, ഗുരുപുഷ്പാജ്ഞലി, സമൂഹ പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, പ്രഭാഷണങ്ങൾ, തുടർന്ന് കഞ്ഞി വിഴ്ത്തൽ ചടങ്ങുകളോട് സമാധി ചടങ്ങുകൾ പൂർത്തീകരിക്കും. എല്ലാ ശാഖയിലും ശാഖാഭരണ സമിതിയോടെപ്പം അതാത് ശാഖയിലെ യൂണിയൻ കമ്മിറ്റി മെമ്പർമ്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. യൂണിയനിൽ പുതിയതായി അനുവദിച്ച 6460നാരങ്ങാനം തെക്ക് ശാഖാ പ്രവർത്തകർ കുരിക്കാട്ടിൽ ഗുരു മന്ദിരം കേന്ദ്രീകരിച്ച് ഗുരുദേവ സമാധി ദിനം ആചരിക്കും. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, വൈ.പ്രസിഡന്റ്, വിജയൻ കാക്കനാടൻ, സെക്രട്ടറി ജി.ദിവാകരൻ, ഡയറക്ടർ ബോർഡ് മെമ്പർ രാകേഷ് , യൂണിയൻ കൗൺസിലർ മ്മാരായ അർ.സോണി. ജി ഭാസ്‌ക്കർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, സിനു പണിക്കർ എന്നിവർ യൂണിയനിലെ വിവിധ ശാഖകളിൽ എത്തി ഗുരുദേവ സമാധി ദിനാചരണത്തിൽ പങ്കെടുക്കും.