പാണ്ടനാട്: മഹാസമാധി ദിനമായ ഇന്ന് എസ്. എൻ. ഡി. പി. യോഗം 1881-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ നിർമ്മാല്യ ദർശനം , അഭിഷേകം, ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, ഉപവാസം. ഗുരുദേവ കൃതികളുടെ പാരായണം. 3:15ന് മഹാസമാധി പൂജ. സമാധി പ്രാർത്ഥന. മഹാദീപാരാധന . തുടർന്ന് കഞ്ഞിവീഴ്ത്തൽ. സമൂഹ പ്രാർത്ഥനയ്ക്ക് രാവിലെ 9:30ന് ശാഖയോഗം പ്രസിഡന്റ് കെ. ബി. യശോധരൻ ഭദ്രദീപം തെളിക്കും. പ്രാർത്ഥനയ്ക്ക് സജിത്ത് ശാന്തിയും പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രം ശാന്തി അക്ഷയ് ശാന്തിയും കാർമ്മികത്വം വഹിക്കും. വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് , കുടുംബയൂണിറ്റ്. ധർമ്മസേന. പ്രവർത്തകർ നേതൃത്വം നൽകും.