കോന്നി: കോന്നി - ആനക്കല്ലുങ്കൽ എസ്. എൻ. കോളേജ് റോഡിന്റെ നിർമ്മാണോദ്ഘാടനം 23ന് ഉച്ചയ്ക്ക് 2ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ. നിർവഹിക്കും. എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മിക്കുന്നത്.