
പന്തളം : മങ്ങാരം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടാർ ജുമാ മസ്ജിദ് അങ്കണത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മുട്ടാർ ജുമാ മസ്ജിദ് ചീഫ് ഇമാം നസീർ മൗലവി അൽ ഖാഷ്മി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. പന്തളം എസ്. ഐ പി.കെ.രാജൻ ക്ലാസെടുത്തു.ജമാഅത്ത് സെക്രട്ടറി ഇ.എസ് .മുജീബുദ്ദീൻ സ്വാഗതവും ട്രഷറർ അബ്ദുൾ ഷുക്കൂർ ഇടത്തറയിൽ നന്ദിയും പറഞ്ഞു.