മഹാസമാധി ദിനം

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം. 1856 ആഗസ്റ്റ് 20ന് ജനിച്ച ഗുരുദേവൻ 1928 സെപ്തംബർ 21ന് സമാധിയായി.

റിപ്പബ്‌ളിക് ഒഫ് മാർട്ട
മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ് മാൾട്ട. 1964 സെപ്തംബർ 21ന് ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടി.

അർമേനിയ
മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ 1991 സെപ്തംബർ 21ന് സ്വതന്ത്രമായി. കരിങ്കലിനും കാസ്പിയൻ കടലിനും ഇടയിലാണ് ഈ രാജ്യം .

അൽഷിമേഴ്‌സ് ദിനം
ഓർമ്മ പൂർണമായും നഷ്ടപ്പെടുന്ന രോഗമാണ് അൽഷിമേഴ്‌സ് . 1906ൽ അലോയിഡ് അൽഷിമർ എന്നയാളിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്.

ലോകസമാധാന ദിനം
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
ഓർമ്മപ്പെടുത്താനായി 1981 മുതൽ യു. എൻ. ഒ. തിരഞ്ഞെടുത്ത ദിനം