21-pdm-muni
കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ നിന്ന്

പന്തളം: നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി പന്തളം നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താനെയും കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും നേഴ്‌സുമാരെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ,കൗൺസിലർ ആർ. ശ്രീലേഖ ,നഗരസഭ ഉപാദ്ധ്യക്ഷ യു.രമ്യ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീന കെ.നഗരസഭ കൗൺസിൽമാരായ സൗമ്യ സന്തോഷ്, ബിന്ദു മധു, കുമാരി ശ്രീദേവി ,രതീഷ് മണ്ഡലം, കോമളവല്ലി,ഹരികുമാർ കൊട്ടേത്തു,ശ്യാം കുരുമ്പൂരിൽ, സോമശേഖരൻ ,വെള്ളപ്പാറ സുകുമാരൻ നായർ, പ്രസാദ് സാമുവൽ സൂര്യ എസ് നായർ മഞ്ജുഷ സുമേഷ് സുധാകരൻ നായർ പുഷ്പ കുമാർ രഘുനാഥപിള്ള എന്നിവർ പങ്കെടുത്തു.