
അടൂർ: കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ മർദിച്ച കരുനാഗപ്പള്ളി സി.എെയ്ക്കും പൊലീസിനുമെതിരെ നടപടി എടുക്കാത്തത്തിൽ പ്രതിഷേധിച്ച് അടൂർ ബാറിലെ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. തുടർന്ന് പ്രകടനവും യോഗവും നടത്തി. യോഗം അഡ്വ.വി.എസ് വിജയൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എം.പ്രിജി സ്വാഗതം പറഞ്ഞു. അഭിഭാഷകരായ ബാബു ജി.കോശി, സി.പ്രകാശ്, ആർ.വിജയകുമാർ, ജലജമ്മ പി.എസ്, മണ്ണടി രാജു, ബി.ഉണ്ണികൃഷ്ണൻ, ക്ലാർക്സ് അസോസിയേഷൻ പ്രസിഡന്റ് ബാബു എന്നിവർ സംസാരിച്ചു.