1
വലിയകുന്നം 1515എസ് എൻ ഡി പി ശാഖായോഗത്തിൽ നടന്ന മഹാസമാധി ദിനാചരണത്തിന് സെക്രട്ടറി അനില ഹരിദാസ് ദീപം തെളിയിക്കുന്നു.

മല്ലപ്പള്ളി : കുരിശുമുട്ടം വലിയകുന്നം 1515 എസ്.എൻ.ഡി.പി ശാഖയിൽ മഹാസമാധിദിനാചരണം ആചരിച്ചു. ക്ഷേത്രം മേൽ ശാന്തി ദീലിപ് ശാന്തിയുടെ മുഖ്യ കാർമികത്വം വഹിച്ചു. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പരായണം സമൂഹപ്രാർത്ഥന, ഉപവാസ പ്രാർത്ഥന, മഹാസമാധി പൂജ, ക്ഷേത്ര ചടങ്ങുകൾ, കഞ്ഞിവീഴ്ത്തൽ എന്നിവയോടുകൂടി ഭക്താദരപൂർവം കൊണ്ടാടി. ചടങ്ങിന് സെക്രട്ടറി അനില ഹരിദാസ് ഭദ്രദീപപ്രകാശനം നടത്തി. പ്രസിഡന്റ് പി.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.