
കോന്നി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്. പി.സി യുണിറ്റ്,ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ ക്ലാസ് ഹെഡ് മിസ്ട്രസ് പി. വി. ശ്രീജ ഉദ്ഘാടനം ചെയ്തു. അഞ്ചു മെറിൻ ഷാജി, ശിവരഞ്ജിനി കെ.എസ് എന്നിവർ ക്‌ളാസെടുത്തു. ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ജോയൽ, ചൈൽഡ് റെസ്ക്യൂ ഓഫീസർ അഞ്ചു രാജൻ, പ്രോജക്ട് അസിസ്റ്റന്റ് അഷിത ജെ. നായർ,കോന്നി എസ്.ഐ സജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു