മല്ലപ്പള്ളി :കോട്ടാങ്ങൽ 1229 -ാം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ സമാധിദിനാചരണം ആചരിച്ചു. തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ബിജു മേത്താനം ഭദ്രദീപ പ്രകാശനം നടത്തി. ഗുരു ഭാഗവത പാരായണം, ഗുരുദേവ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾ, ഉപവാസ യജ്ഞം, ഹരികുമാർ കൊറ്റനാടിന്റെ പ്രഭാഷണം ,കഞ്ഞി വീഴ്ത്തൽ എന്നീ ചടങ്ങുകളോടെ നടന്നു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് സോമൻ തടത്തിൽ സെക്രട്ടറി സുരേന്ദ്രൻ പതാലിൽ വൈസ് പ്രസിഡന്റ് സുമ സജികുമാർ ക്ഷേത്ര മേൽശാന്തി ശശി പുലിയുറുമ്പിൽ എന്നിവർ നേതൃത്വം നൽകി.