മല്ലപ്പള്ളി : കീഴ് വായ്പൂര് 101 -ാം എസ്.എൻ.ഡി.പി ശാഖയുടെ നേതത്വത്തിൽ ഗുരുദേവ മാഹാസമാധി ദിനാചരണം നടത്തി. രാവിലെ 8.50ന് പതാക താഴ്ത്തൽ , 9ന് ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന ,ഉപവാസ യജ്ഞ സമാരംഭം, 11മുതൽ 1വരെ ഗുരുദേവന്റെ മഹാസമാധി വിഷയത്തെപ്പറ്റി മഞ്ജു ഷാജി കാനം പ്രഭാഷണം നടത്തി. 1ന് സമൂഹ പ്രാർത്ഥന 3.30ന് സമാധി പ്രാർത്ഥന. കാണിക്ക, കഞ്ഞിവീഴ്ത്തൽ എന്നിവ ഭക്ത്യാദരപൂർവം കൊണ്ടാടി. ശാഖാ പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ സെക്രട്ടറി ടി.എൻ ജിജി എന്നിവർ നേതൃത്വം നല്കി.