
കൊടുമൺ : ഹോട്ടൽ ജീവനക്കാരനെ കാട്ടുപന്നി ആക്രമിച്ചു. അങ്ങാടിക്കൽ തെക്ക് പാണൂർ പ്ലാംകൂട്ടത്തിൽ പടിഞ്ഞാറേകരയിൽ പ്രദീപിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കരിഞ്ചേരിക്ക് സമീപമാണ് സംഭവം. പ്രദീപിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു
ഏഴംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .