1
എഴുമറ്റൂർ 1156 നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൽ നടന്ന സമാധിദിന സമ്മേളനം യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : എഴുമറ്റൂർ 1156 -ാം എസ്.എൻ.ഡി.പി ശാഖാ യോഗത്തിൽ 95 ാം മത് മഹാസമാധി ദിനാചരണം ഭക്ത്യാദരപൂർവം നടത്തി. രാവിലെ 5ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി 5.30ന് ഗുരുദേവ കൃതികളുടെ പാരായണം, 9ന് സമൂഹപ്രാർത്ഥന, 11ന് മൗനം തോമസ് പ്രഭാഷണം നടത്തി.സമാധിദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് സായി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പ്രതീഷ് കെ.ആർ, സനോജ് കളത്തുങ്കമുറിയിൽ , രാജി ബിജു, ബിജി സനോജ്, അനിതാ പ്രതീഷ് എന്നിവർ സംസാരിച്ചു .തുടർന്ന് ഉപവാസ പ്രാർത്ഥന 2.45 ന് ശാന്തിയാത്ര, 3.20 ന് മഹാസമാധി പൂജയും, പുഷ്പാർച്ചനയും 3.30 ന് കഞ്ഞിവീഴ്ത്തൽ എന്നീ ചടങ്ങുകൾ നടത്തി.