 
കാരയ്ക്കാട് കാരയ്ക്കാട്, ഇടമലയിൽ സജീവിന്റെ പറമ്പിൽ കഴിഞ്ഞ രാത്രി കാട്ടുപന്നി കൃഷി നശിപ്പിച്ചു. അരയേക്കർ സ്ഥലത്തെ മുന്നൂറോളം മരച്ചീനികൾ കുത്തി മറിച്ചു. ഒരു മാസത്തിനകം വിളവെടുക്കാൻ പാകമായതായിരുന്നു. . കാട്ടുപന്നി ശല്യമുള്ള പ്രദേശമായതിനാൽ കൃഷിയിടത്തിന് ചുറ്റും വല കെട്ടിയിരുന്നെങ്കിലും ഫലമുണ്ടായില്ല.