പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണം പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഗുരുപൂജ, ഭാഗവതപാരായണം, ഉപവാസം, സമൂഹ പ്രാർത്ഥന, പായസവിതരണം, വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരുന്നു. സമൂഹ പ്രാർത്ഥനയ്ക്ക് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ നേതൃത്വം നൽകി. വർത്തമാനകാലത്ത് ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണെന്നും ഗുരുദർശനങ്ങൾ പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ മുതിർന്നവർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ശാഖാ സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ, യൂണിയൻ കമ്മിറ്റി അംഗം ഡി.പ്രദീപ് കുമാർ, വനിതാസംഘം രക്ഷാധികാരി കെ.പി.സാവിത്രി, പ്രസിഡന്റ് ശാന്തമ്മ തങ്കപ്പൻ,സെക്രട്ടറി കെ.എസ്.ഓമനക്കുട്ടി, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ.സുരേഷ് കുമാർ, കെ.ശിവദാസൻ, പി.ഡി.അശോക് കുമാർ, കെ.ശശി,ഉത്തമൻ, എൻ.അജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.