 
അടൂർ : റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻമെമ്പറുമായിരുന്ന മലമേക്കര കുളത്തൂർ മേലേതിൽ ഫിലിപ്പ് കോശി (72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3 ന് കണ്ണംകോട് സെന്റ് തോമസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ.വൈ. എം. സി, എ, റോട്ടറി, വൈസ് മെൻ, വൈറ്റ് ആരോസ് എന്നിവയുടെ മുൻ പ്രസിഡന്റുമായിരുന്നു). ഭാര്യ : പരേതയായ അന്നമ്മ ഫിലിപ്പ്. മക്കൾ : കോശിഫിലിപ്പ് (ദുബായ്), മഞ്ജു ഫിലിപ്പ് (ചെന്നൈ), മായാ ഫിലിപ്പ് (ലക്ചറർ, യു. ഐ. ടി, അടൂർ). മരുമക്കൾ : ഡോ. റാണി ജോർജ്ജ്, സുകുമോൻ (എം. ആർ. എഫ്, ചെന്നൈ), ജയിൻ ജി. ജോഷ്വ (ബി. എസ്. എൻ. എൽ, അടൂർ).