പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ 53 ശാഖകളിലും ഗുരുദേവ സമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. സമാധി ദിനാചരണത്തിന്റെ ഭാഗമായുള്ള ഉപവാസ യജ്ഞത്തിന്റെ യൂണിയൻ തല ഉദ്ഘാടനം 4541-ാം പത്തനംതിട്ട ടൗൺ ബി ശാഖയിൽ യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ നിർവഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം സുധീർ.ജി . അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.സലിംകുമാർ, പി.കെ പ്രസന്നകുമാർ, എസ്.സജിനാഥ് ജി.സോമനാഥൻ, പി.വി രണേഷ്, കെ.എസ് സുരേശൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി ദീപേഷ് കെ.ബാലൻ, വനിതാ സംഘം യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ഗീത സദാശിവൻ എന്നിവർ സംസാരിച്ചു. ഉഷപൂജ, ഗുരുദേവ ഭാഗവതപാരായണം, സമൂഹപ്രാർഥന, പ്രസാദവിതരണം സന്ധ്യപ്രാർഥന എന്നിവയും നടന്നു .യൂണിയനിലെ 80 മുട്ടത്തുകോണം, 311 വയലാവടക്ക്, 84 ഓമല്ലൂർ, 1143 പ്രക്കാനം, 952 ഇടപ്പരിയാരം, 580 പരിയാരം കിഴക്ക്, 86 പത്തനംതിട്ട ടൗൺ, 89 ചെന്നീർക്കര, 81 വള്ളിക്കോട്, 90 തെങ്ങുംകാവ്, 269 വി കോട്ടയം, 461 കടമ്മനിട്ട, 425 മേക്കൊഴുർ, 963 ഉതിമൂട്, 1237 മലയാലപ്പുഴ, 1324 മലയാലപ്പുഴ താഴം, 1055 മലയാലപ്പുഴ, 83 മലയാലപ്പുഴ, 3366 ചെങ്ങറ, 1419 തേക്കുതോട്, 2162 പുതുക്കുളം ,2186 മയിലാടുപാറ, 2199 കിഴക്കുപുറം, 607 കുമ്പഴ, 361 പ്രമാടം, 414 വള്ളിയാനി പരപ്പനാൽ, 6171 കല്ലേലി സെന്റർ, 1802 കല്ലേലി, 3641 അരുവാപ്പുലം, 4772 മ്ലാന്തടം, 349 വകയാർ, 2295 വകയാർ സെന്റർ, 82 കോന്നി, 4932 കുമ്പഴ ടൗൺ , 4676 പരുത്തിയാനിക്കൽ, 87 കുമ്പഴ, 3108 മേടപ്പാറ,1421 തണ്ണിത്തോട്, 1807 മണ്ണീറ,1478 കൊക്കാത്തോട് , 1615 എലിമുള്ളംപ്ലാക്കൽ, 3080 ആവോലിക്കുഴി, 1225 അതുമ്പുംകുളം, 1565 പയ്യനാമൺ, 4677 കുമ്മണ്ണൂർ,1226 ഐരവൺ, 4675 വെള്ളപ്പാറ, 6350 ഞക്കുനിലം,1540 വാഴമുട്ടം, 3357 വലഞ്ചുഴി, 4024 തേക്കുതോട് സെന്റർ 2942 പത്തനംതിട്ട ടൗൺ എ, എന്നി ശാഖകളിൽ ഭക്തി നിർഭരമായചടങ്ങുകൾ സമാധി ദിനാചാരത്തോടനുബന്ധിച്ചു നടന്നു.