
കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ മേലുകര ലക്ഷം വീട് കോളനിക്ക് സമീപം കുരങ്ങുമലയിൽ ഉരുൾ പൊട്ടിയതിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വാർഡംഗം ബിജോ പി. മാത്യുവിന്റെയും, മേലുകര ലക്ഷം വീട് നിവാസികളുടെയും നേതൃത്വത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർക്ക് നിവേദനം നൽകി. എത്രയും വേഗം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. മേലുകര നിവാസികളായ അജിക്കുട്ടൻ, ശാന്തമ്മ തോമസ്, മിനി ആന്റണി, ബിനു ശശി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു