പന്തളം:ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ചേരിക്കൽ ഐ.റ്റി.ഐയിൽ നടത്തിയ കോൺവെക്കേഷൻ സെറിമണിയിൽ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണംചെയ്തു. വാർഡ് കൗൺസിലർ അരുൺ അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .ബി. എസ് അനീഷ്‌മോൻ ഉദ്ഘാടനം ചെയ്തു, പന്തളം എസ്.ബി. ഐ മാനേജർ വിജി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, പ്രിൻസിപ്പൽ കെ. രാജീവ്, ഇൻസ്‌ട്രക്ടർ മാരായ ജോബി വർഗീസ്, ജെയിംസ് മാത്യു, റിൻസി ബഷീർ എന്നിവർ പ്രസംഗിച്ചു.